ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ പ്രതിസന്ധി രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. പറഞ്ഞ കാര്യങ്ങളെല്ലാം പരമാർഥമാണ്. സത്യം പറഞ്ഞ ശേഷം ഒളിച്ചിരുന്നിട്ടില്ല. ഇക്കാര്യങ്ങൾ മേലാധികാരികളെയൊക്കെ അറിയിച്ചിട്ടുണ്ടായിരുന്നു.
റിപ്പോർട്ട് ചെയ്യുന്നവർ മേലധികാരികളെ അറിയിച്ചിട്ടുണ്ടായിരുന്നു. റിപ്പോർട്ട് ചെയ്യുന്നവർ മേലധികാരികളെ അറിയിക്കാതിരിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ആരും നേരിട്ടെത്തി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല. ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം.
മെഡിക്കൽ കോളെജിലെ എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങൾ തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ്. നിലവിൽ ഓഗസ്റ്റ് നാലു വരെ രോഗികൾ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.