ജെ. ചിഞ്ചുറാണി,ബിനോയ് വിശ്വം

 
Kerala

'ബിനോയ് വിശ്വം ഉപജാപക സംഘത്തിന്‍റെ പിടിയിൽ, ജെ. ചിഞ്ചുറാണിക്ക് പാർട്ടി നേതാക്കളെ പോലും അറിയില്ല'; വിമർശനം

സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിലാണ് പാർട്ടി നേതാക്കൾക്കെതിരേ രൂക്ഷ വിമർശനമുണ്ടായത്

Aswin AM

തിരുവനന്തപുരം: സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേയും മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരേയും രൂക്ഷ വിമർശനം.

സംസ്ഥാന സെക്രട്ടറി ഉപജാപക സംഘത്തിന്‍റെ പിടിയിലാണെന്നും ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനം ഇല്ലെന്നും അംഗങ്ങൾ വിമർശിച്ചു.

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം സംസ്ഥാന സെക്രട്ടേറിയറ്റ് ആണെന്നും പ്രതിപക്ഷ നേതാവിന്‍റെ മകൾ വീണ വിജയനെ പിന്തുണയ്ക്കേണ്ടതില്ലായിരുന്നുവെന്നും വിമർശനം ഉയർന്നു. ഇഡിക്കെതിരായ സമരത്തിൽ സിപിഐ പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നും വിമർശനമുണ്ടായി.

അതേസമയം, മുൻ മന്ത്രി ചിഞ്ചുറാണിക്ക് പാർട്ടി നേതാക്കളെ പോലും അറിയില്ലെന്നും ഒരു സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ അടുത്ത് ചിഞ്ചുറാണി മൂന്നു തവണ വോട്ട് ചോദിച്ച സാഹചര‍്യമുണ്ടായെന്നും അംഗങ്ങൾ തുറന്നടിച്ചു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു