പിണറായി വിജയൻ

 
Kerala

'തെരഞ്ഞെടുപ്പ് കാലത്തും ധാർഷ്ട്യത്തിനു കുറവില്ല'; മുഖ‍്യമന്ത്രിയുടെ പരാമർശത്തിനെതിരേ വിമർശനം ശക്തം

കഴിഞ്ഞ ദിവസം തന്നെ മുഖ‍്യമന്ത്രിയുടെ പ്രസ്താവന സമൂഹമാധ‍്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരുന്നു

Aswin AM

പത്തനംതിട്ട: പ്രസംഗത്തിനിടെ ചോദ‍്യം ചോദിച്ച വ‍്യക്തിയോട് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന മുഖ‍്യമന്ത്രി പിണറായി വിജ‍യന്‍റെ മറുപടിക്കെതിരേ വിമർശനം ശക്തം. തെരഞ്ഞെടുപ്പ് കാലത്തും ധാർഷ‍്ഠ‍്യത്തിന് കുറവില്ലെന്നാണ് വിമർശനം.

കഴിഞ്ഞ ദിവസം തന്നെ മുഖ‍്യമന്ത്രിയുടെ മറുപടി സമൂഹമാധ‍്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരുന്നു. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ മുഖ‍്യമന്ത്രി തന്നെ പ്രതികരണവുമായി രംഗത്തെത്തി. ചോദ‍്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗമെന്നും അതിന് അതിന്‍റേതായ രീതിയുണ്ടെന്നുമായിരുന്നു മുഖ‍്യമന്ത്രിയുടെ മറുപടി.

വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന ശൈലിയാണ് മുഖ‍്യമന്ത്രിയുടേതെന്നും പൊതുചർച്ചകളിൽ ഒഴിവാക്കി പിആർ പരിപാടികളിൽ മാത്രം പങ്കെടുക്കുന്ന ആളായി മുഖ‍്യമന്ത്രി മാറുന്നുവെന്നാണ് ചിലർ പറയുന്നത്.

കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

മുഖ‍്യമന്ത്രി ചർച്ച: രാഹുൽ-ഖാർഗെ നിർണായക കൂടിക്കാഴ്ച, അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും

കാട് വെട്ടുന്നതിനിടെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

നീറ്റ് പരീക്ഷ ക്രമക്കേട്: സഹോദരങ്ങളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത് സിബിഐ

കുറഞ്ഞ ഓവർ നിരക്ക്: പാറ്റ് കമ്മിൻസിന് ലക്ഷങ്ങൾ പിഴ