'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചു'; ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം

 
Kerala

'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചു'; ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം

പിണറായി വിജയന്‍റെ ചിത്രം വച്ചപ്പോൾ ഞാനല്ലാതെ മറ്റാര് എന്ന് ജനങ്ങൾക്ക് തോന്നിയതായും വിമർശനം ഉയർന്നു

Aswin AM

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചെന്നും പിണറായി വിജയന്‍റെ ചിത്രം വച്ചപ്പോൾ ഞാനല്ലാതെ മറ്റാര് എന്ന് ജനങ്ങൾക്ക് തോന്നിയതായും വിമർശനം ഉയർന്നു.

സ്വന്തം മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ പിറകിൽ പോയത് പാർട്ടി മാത്രമല്ല പിണറായി വിജയനും പരിശോധിക്കണമെന്നും വിമർശനമുണ്ടായി.

മുൻ മന്ത്രി ജി. സുധാകരനും തോമസ് ഐസക്കും വലിയ വരുമാനമുള്ള മേഖലയാക്കി മാറ്റിയ കയർ വകുപ്പിനെ പി. രാജീവ് തകർത്തുവെന്നും അംഗങ്ങൾ വിമർശിച്ചു. 10 വർഷ കാലം ഭരണത്തിലിരുന്നതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വെറും 35 സീറ്റ് മാത്രം നേടി ദയനീയ തോൽവിയാണ് സിപിഎം ഏറ്റുവാങ്ങിയത്.

ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരേയും പിണറായി വിജയനെതിരേയും വലിയ രീതിയിൽ വിമർശനങ്ങൾ നടന്നിരുന്നു. എം.വി. ഗോവിന്ദനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വരെ അണികൾ ആവശ‍്യപ്പെട്ടു.

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത; നാല് ജില്ലകളിൽ യെലോ അലർട്ട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ മേയ് 23ന് ഇന്ത്യയിലെത്തും

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്