Kerala

സി-ടെറ്റ്, സെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ

രാജ്യവ്യാപകമായി നടക്കുന്ന സി-ടെറ്റ് മാറ്റിവയ്ക്കാൻ സാധ്യതയില്ലാത്തതിനാല്‍ സെറ്റിന്‍റെ തീയതി മാറ്റണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്

MV Desk

തിരുവനന്തപുരം: അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റും സെറ്റും ഒരേ ദിവസം. ഏതു പരീക്ഷ എഴുതുമെന്നറിയാതെ ഉദ്യോഗാർഥികൾ ത്രിശങ്കുവിൽ. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. ഹയര്‍സെക്കൻഡറി അധ്യാപക യോഗ്യതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയാണ് സെറ്റ്.

ഈ മാസം 21ന് ആണ് രണ്ടുപരീക്ഷകളും. രാജ്യവ്യാപകമായി നടക്കുന്ന സി-ടെറ്റ് മാറ്റിവയ്ക്കാൻ സാധ്യതയില്ലാത്തതിനാല്‍ സെറ്റിന്‍റെ തീയതി മാറ്റണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ബിരുദാനന്തര ബിരുദവും ബിഎഡുമാണ് സെറ്റിനുള്ള യോഗ്യത. എന്നാല്‍, സെറ്റ് അപേക്ഷകരിലേറെയും ബിഎഡിനൊപ്പം ബിരുദം യോഗ്യതയായുള്ള സി-ടെറ്റിനും തയാറെടുപ്പു നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇതിലേതെങ്കിലും ഒന്നേ എഴുതാനാകൂ എന്നതാണ് നിലവിലുള്ള സ്ഥിതി.

സെറ്റ് പരീക്ഷയ്ക്ക് ഒരു ജില്ലയില്‍ത്തന്നെ വിവിധ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും സി-ടെറ്റിന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേ പരീക്ഷാ കേന്ദ്രങ്ങളുള്ളൂ. ഇരു പരീക്ഷകളുടെയും ഹാള്‍ടിക്കറ്റ് കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമായിത്തുടങ്ങി. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാർ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ഉദ്യോഗാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ആഭ്യന്തരം ചെന്നിത്തലയ്ക്ക്? കൂടിക്കാഴ്ച നടത്തി വിഡി

കുംഭമേളയ്ക്ക് പോകാൻ മുൻകൂട്ടി ബുക്ക് ചെയ്ത മുറി നിഷേധിച്ചു, ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

ഐഎസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് ട്രംപ്

ഓടയിൽ കിടന്നത് ഒരു രാത്രി മുഴുവൻ, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

"വൻപരാജയത്തിനു കാരണക്കാരൻ, പിണറായി പ്രതിപക്ഷ നേതാവായത് ശരിയായില്ല": വിമർശനം