കെ.ജെ. ഷൈൻ

 
Kerala

കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം; സി.കെ. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പൊലീസ് പരിശോധന

ഗോപാലകൃഷ്ണൻ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പരിശോധന.

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പൊലീസ് പരിശോധന. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. ഗോപാലകൃഷ്ണന്‍റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഗോപാലകൃഷ്ണൻ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്‍റെ പരിശോധന. സമൂഹ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് കെ.ജെ. ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. മുമ്പനം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി

പറക്കുന്നതിനിടെ കോക്പിറ്റ് ഡോർ തുറക്കാൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി താഴെയിറക്കി

പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ എടുത്തയാൾ പാമ്പ് കടിയേറ്റ് മരിച്ചു

ബസുകളുടെ മത്സരയോട്ടം; എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ വിരൽ നഷ്ടമായി

ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി 52 കാരൻ മരിച്ചു