പ്രിയങ്ക ഗാന്ധി

 
Kerala

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇ മെയിൽ വഴിയാണ് അതിജീവിത പരാതി നല്‍കി

Namitha Mohanan

തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള സൈബർ സംഘത്തിനുമെതിരേ ഗുരുതരമായ പരാതികളുമായി അതിജീവിത.

പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇ മെയിൽ വഴിയാണ് രാഹുലിനെതിരേ പരാതിപ്പെട്ട മൂന്നാമത്തെ അതിജീവിത പരാതി നല്‍കി.

കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്‍റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമാ‍യ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർ തന്നെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അതിജീവിത ആരോപിക്കുന്നത്.

സമ്മതമില്ലാതെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. അതിജീവിതമാരെ മാനസികമായി തകർക്കാനും കേസിനെ അട്ടിമറിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നും പരാതിയിൽ പറയുന്നു.

ചന്ദനമരം മുറിച്ച് വിൽക്കാം; കേരള വന ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

രാജ്യം വികസന പാതയിലെന്ന് പ്രധാനമന്ത്രി

''പാർട്ടി നിലപാടിനൊപ്പം''; പത്മ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് വിഎസിന്‍റെ മകൻ

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി