കരതൊടാനൊരുങ്ങി 'മോൺത'; ആന്ധ്രാ, ഒഡീശ, തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്, കേരളത്തിലും മഴ

 
Kerala

കരതൊടാനൊരുങ്ങി 'മോൺത'; ആന്ധ്രാ, ഒഡീശ, തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്, കേരളത്തിലും മഴ

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്

Namitha Mohanan

ന്യൂഡൽ‌ഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൺതാ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകിട്ടോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരതൊടും.

ആന്ധ്രാപ്രദേശ്, ഒഡീശ, തമിഴ്‌നാട് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലും ഒക്റ്റോബർ 28 നും 30 നും ഇടയിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും രണ്ട് ന്യൂനമർദങ്ങൾക്കിടയിലെ കാറ്റിന്റെ ചലനമാണ് കേരളത്തിലെ മഴയെ നിർണയിക്കുന്നത്.

രാഷ്‌ട്രപതി റഫാലിൽ പറക്കും

മെസി: സ്പോർട്സ് കേരള ഫൗണ്ടേഷൻ സംശയ നിഴലിൽ

അഫ്ഗാനില്‍ ആക്രമണം നടത്താന്‍ വിദേശ രാജ്യവുമായി കരാറുണ്ടെന്നു പാക്കിസ്ഥാന്‍

ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച മുതല്‍