സെൻഡ് ഓഫിന് ആഡംബര കാറിൽ അഭ‍്യാസ പ്രകടനം; പൊലീസെത്തി കൈയോടെ പൊക്കി

 
Kerala

സെൻഡ് ഓഫിന് ആഡംബര കാറിൽ അഭ‍്യാസ പ്രകടനം; പൊലീസെത്തി കൈയോടെ പൊക്കി

പത്തനംതിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ‍്യാർഥികളാണ് സെൻഡ് ഓഫിന് ആഡംബര കാർ വാടകയ്ക്കെടുത്തത്

Aswin AM

പത്തനംതിട്ട: സെൻഡ് ഓഫിന് ആഡംബര കാർ വാടകയ്ക്കെടുത്ത് അഭ‍്യാസ പ്രകടനം നടത്തിയ വിദ‍്യാർഥികളെ അധ‍്യാപകർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ‍്യാർഥികളാണ് സെൻഡ് ഓഫിന് ആഡംബര കാർ വാടകയ്ക്കെടുത്തത്. വ‍്യാഴാഴ്ചയായിരുന്നു സ്കൂളിലെ സെൻഡ് ഓഫ് ചടങ്ങ് നടന്നത്. 2000 രൂപ നൽകി കാർ ഡ്രൈവറടക്കമാണ് വാടകയ്ക്കെടുത്തത്. ‌

തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ അഭ‍്യാസ പ്രകടനം തുടങ്ങിയപ്പോൾ തന്നെ അധ‍്യാപകർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കല‍്യാണ ആവശ‍്യങ്ങൾക്കായി വാടകയ്ക്ക് കൊടുക്കുന്ന കാറാണ് വിദ‍്യാർഥികൾ പണം നൽകി സ്കൂളിലെത്തിച്ചത്. റീൽസ് ചിത്രീകരണമാകാം വിദ‍്യാർഥികളുടെ ഉദ്ദേശമെന്ന് പൊലീസ് പറയുന്നു. സ്കൂളിൽ അതിക്രമിച്ച് കയറി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.

പിഎം ശ്രീ ധാരണാപത്രം എൽഡിഎഫ് മരവിപ്പിച്ചിരുന്നു, ഇപ്പോൾ പദ്ധതി നടപ്പാക്കാനാണ് യുഡിഎഫിന്‍റെ നീക്കം; പ്രതിപക്ഷ നേതാവ്

ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡയറക്റ്റർ സ്ഥാനത്തു നിന്ന് റീനയെ മാറ്റിയ ഉത്തരവിന് ട്രൈബ്യൂണലിന്‍റെ സ്റ്റേ

പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാവും? സൗജന്യ യാത്രക്കെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

ആകാശ് തില്ലങ്കേരിയെ പിഎസ്‌സി മികച്ച തിരക്കഥാകൃത്താക്കി മാറ്റിയ സംഭവം; മുഖ‍്യമന്ത്രിക്ക് പരാതി നൽകി

യുഎസ്-ഇറാന്‍ സമാധാന കരാര്‍; മൗനം പാലിച്ച് നെതന്യാഹു