Kerala

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു; വൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ചേക്കുമെന്ന് സൂചന

വേനലിന്‍റെ തുടക്കത്തിൽ തന്നെ ജലനിരപ്പിൽ ഇത്രയധികം കുറവുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു

കട്ടപ്പന: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ടുകൾ. നിലവിലത്തെ അവസ്ഥയിൽ രണ്ടു മാസത്തേക്കുള്ള വൈദ്യുതി നിർമിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിൽ അവശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2354.4 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലുള്ള ജലനിരപ്പ്.

വേനലിന്‍റെ തുടക്കത്തിൽ തന്നെ ജലനിരപ്പിൽ ഇത്രയധികം കുറവുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം 71 ശതമാനം ജലമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം വെറും 49 ശതമാനം മാത്രമാണ് വെള്ളം ഉള്ളത്. തുലാമഴ ലഭിക്കാത്തത് തിരിച്ചടിയായെന്നും റിപ്പോർട്ടുകളുണ്ട്.

അണക്കെട്ടിലെ വെള്ളം 2100 അടിയിലെത്തിയാൽ വൈദ്യുതി ഉൽ‌പാദനം നിലക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. അങ്ങനെ വന്നാൽ ഒരു മാസത്തിനുള്ളിൽ വൈദ്യുതി ഉൽപ്പാദനം പൂർണമായും നിർത്തേണ്ട അവസ്ഥയാകുമോ എന്ന ആശങ്കയിലാണ് അധികൃതർ.

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ