ഇടുക്കി മാങ്കുളത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി
file image
ഇടുക്കി: ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടിയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. കുറച്ച് ദിവസം മുൻപ് കാണാതായ ആദിവാസി യുവാവിന്‍റെതാണ് മൃതദേഹമെന്നാണ് നിഗമനം. ജൂൺ 13 നാണ് മാങ്കുളം സിങ്കുകുടി സ്വദേശി ഖനിയെ കാണാതായത്. മൃതദേഹം ഇയാളുടെതാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും.
ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. യുവാവിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതേദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നു.