Kerala

കൊച്ചിൻ ഷിപ്യാർഡിൽ നിർമ്മിച്ച ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ച് പിണറായി വിജയൻ

കൊച്ചി: കൊച്ചിൻ ഷിപ്യാർഡിൽ നിർമ്മിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ കൊല്ലം നീണ്ടകരയിൽ വെച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയെ പുരോഗതിയിലേക്ക് നയിക്കാനുമുതകുന്ന ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം........

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ കൊല്ലം നീണ്ടകരയിൽ വെച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിത യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യാനും, ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാരിന്റെ പദ്ധതി.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിൻറെ വില 1.57 കോടി രൂപയായിരുന്നു. അതിൽ 40% സർക്കാർ സബ്സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃ വിഹിതവുമാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സബ്സിഡി കൂടാതെ ഓരോ യൂണിറ്റിനും എൽഡിഎഫ് സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്‍റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും നൽകി. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയെ പുരോഗതിയിലേക്ക് നയിക്കാനുമുതകുന്ന ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. വിതരണം ചെയ്ത 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ ഇതിനുള്ള ദൃഷ്ടാന്തമാണ്

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു