ദീപക് | ഷിംജിത | അജു അലക്സ്
തിരുവനന്തപുരം: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ദീപക്കിനെതിരേ യുട്യൂബർ ചെകുത്താൻ എന്ന അജു അലക്സ്. ബസിലെ ഇത്തരം സംഭവങ്ങളുടെ സ്ഥിരം പാറ്റേണാണ് ദീപകും പിന്തുടർന്നിരിക്കുന്നതെന്നും അയാൾ പെണ്ണുങ്ങളെ തട്ടുന്നത് വീഡിയോയിൽ കാണാമെന്നും ചെകുത്താൻ പറയുന്നു.
ഒന്നല്ല രണ്ട് പേരെയെങ്കിലും തട്ടിയിട്ടുണ്ട്. വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ദീപക് രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ടെന്നും ബാഗ് എടുക്കുന്നതുപോലെ തട്ടുന്നതാണ് അയാളുടെ പാറ്റേണെന്നും ചെകുത്താൻ ആരോപിക്കുന്നത്.
അയാളുടെ ബാഗിൽ എന്താണ് എന്ന് പൊലീസ് പരിശോധിക്കാത്തതെന്താണ്. റീച്ചുണ്ടാക്കാൻ ചെയ്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. റീച്ചുണ്ടാക്കുന്നത് ഇതേ നാട്ടുകാരല്ലേ. ഒരു തിന്മയ്ക്കെതിരേ വീഡിയോ ചെയ്താൽ റീച്ചുണ്ടാവുന്നത് സ്വാഭാവികമാണെന്നും ബസിൽ നടന്ന സംഭവം പൊലീസ് അന്വേഷിക്കുന്ന രീതിയും ശരിയല്ലെന്നും ചെകുത്താൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ പരാമർശിക്കുന്നു.