സി.പി. രാധാകൃഷ്ണൻ.

 
Kerala

കേരളത്തിലെ നദികളുടെ ആഴം കൂട്ടണം, മണൽ നീക്കണം: ഉപരാഷ്‌ട്രപതി

വെള്ളപ്പൊക്കം ഒഴിവാക്കാൻ വേറെ വഴിയില്ലെന്ന് സി.പി. രാധാകൃഷ്ണൻ പറഞ്ഞു

Namitha Mohanan

ആറന്മുള (പത്തനംതിട്ട): കേരളത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. പ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹത്തിന്‍റെ ഉപദേശം. നേപ്പാളിലെ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്നാണു സൂചന.

നമ്മൾ പരിസ്ഥിതിഭ്രാന്തർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകുകയാണ്. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. കൃത്യമായ ഇടവേളകളിൽ കേരളത്തിലെ നദികളിൽ മണൽ നീക്കം നടക്കുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തെ മഴയാണ് ഇപ്പോൾ പെയ്യുന്നത്.

നദികളിലെ ആഴം കൂട്ടിയില്ലെങ്കിൽ ഈ വെള്ളമെല്ലാം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട, മണൽ നീക്കേണ്ട എന്നൊക്കെ വാദിക്കുന്നവരോട് ഈ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്നു ചോദിക്കണം. കോടതികളാണ് അതിനു തടസമെങ്കിൽ കോടതികളെ ഈ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും മന്നത്ത് പദ്മനാഭനും ആണ് കേരളത്തിന്‍റെ ഏറ്റവും വലിയ സംഭാവനകൾ എന്നും ഉപരാഷ്‌ട്രപതി രാധാകൃഷ്ണൻ പറഞ്ഞു. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കിൽ നമുക്കിടയിൽ സമത്വം ഉണ്ടാകുമായിരുന്നില്ല. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ആളാണ് മന്നത്ത് പദ്മനാഭൻ എന്നും സി.പി. രാധാകൃഷ്ണൻ പ്രസംഗത്തിൽ പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ആന്‍റോ ആന്‍റണി എംപി, അബിൻ വർക്കി എംഎൽഎ തുടങ്ങിയവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്‌ട്രപതിയും ഗവർണറും പങ്കെടുത്തതിനാൽ പൂർണമായ വന്ദേമാതരം ആലാപനത്തോടെയാണ് ജലമേള ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കായത്തിൽ മായം; രണ്ട് പ്രമുഖ ബ്രാൻഡുകൾ നിരോധിച്ചു

2027 ഏകദിന ലോകകപ്പിൽ ശ്രേയസിന് ബാക്ക് അപ്പായി തിലക് വർമ; വൻ പദ്ധതിയുമായി സെലക്റ്റർമാർ

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി

ഭാര്യയും കാമുകനും കിടപ്പുമുറിയിൽ; വസ്ത്രം പോലും ധരിപ്പിക്കാതെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്