മോഹൻലാൽ

 
Kerala

തട്ടിപ്പ് നടത്തിയവരേയും അപഹസിച്ചവരേയും കക്ഷി ചേർക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതിയുടെ നിർദേശം

മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

Jisha P.O.

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ മോഹൻലാലിന്‍റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരേയും അപഹസിച്ചവരേയും കേസിൽ കക്ഷി ചേർക്കാൻ ഡൽ‌ഹി ഹൈക്കോടതി നിർദേശിച്ചു. ഇവർക്കെതിരേ നടപടിക്ക് ഉത്തരവിടുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ദി ജ്യോതി സിങ് വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്യുന്ന പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ലിങ്കുകൾ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി. മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ എം.എഫ്. ഫിലിപ്പാണ് താരത്തിന് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.

5 പ്രധാനപ്പെട്ട വിഷയങ്ങളാണ് താരം ഹർജിയിൽ ഉന്ന‍യിച്ചിരുന്നത്. അനധികൃതമായ സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു, ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നതിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു, അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നു, വോയിസ് ക്ലോണിങ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പെന്നും ഹർജിയിൽ ആരോപിച്ചു. തന്‍റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു. ബോഡി ഷെയ്മിങ് ഉൾപ്പെടെ നടക്കുന്നു. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരിക്കുന്നത്.

എന്നാൽ കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെങ്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്തവരേ കൂടി ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. മെറ്റയിലെ 10 ഉൾപ്പെടെ 50 ഓളം ലിങ്കുകളാണ് മോഹൻലാൽ കോടതിയിൽ സമർപ്പിച്ചത്. അപ്ലോഡ് ചെയ്തവരിൽ കൂടുതൽ പേരും കേരളത്തിലായതിനാൽ മോഹൻലാലിന്‍റെ ഹർജി ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കരുതെന്ന് മെറ്റ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഈ ആവശ്യം കോടതി നിരാകരിച്ചു. മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചമർത്തുന്നു, ജനാധിപത്യം തകർന്നു; പ്രിയങ്കാ ഗാന്ധി

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും