.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

ഡൽഹി സമരം; എം.​കെ. സ്റ്റാ​ലി​നെ ക്ഷ​ണി​ച്ച് കേ​ര​ളം

ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​രു​ക​ൾ ഭ​രി​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും വി​വേ​ച​ന ന​യ​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്

MV Desk

ചെ​ന്നൈ: കേ​ന്ദ്ര സ​ർ​ക്കാ​രി​ർ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യും പ്ര​തി​കാ​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഡ​ൽ​ഹി​യി​ൽ ഫെ​ബ്രു​വ​രി 8ന് ​ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക്ഷ​ണി​ച്ച് കേ​ര​ളം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക്ഷ​ണ​പ​ത്രം വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ചെ​ന്നൈ​യി​ലെ​ത്തി സ്റ്റാ​ലി​ന് കൈ​മാ​റി.

സം​സ്ഥാ​ന​ങ്ങ​ളെ ഞെ​രു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തെ യോ​ജി​ച്ച് എ​തി​ർ​ക്കേ​ണ്ട​താ​ണെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. കേ​ര​ളം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ്റ്റാ​ലി​നെ രാ​ജീ​വ് ധ​രി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തി​ന് കി​ട്ടേ​ണ്ട വി​ഹി​തം കേ​ന്ദ്രം ത​ട​ഞ്ഞു​വ​യ്ക്കു​ന്നു. പ​ദ്ധ​തി വി​ഹി​ത​വും നി​കു​തി​വി​ഹി​ത​വും റ​വ​ന്യൂ ക​മ്മി കു​റ​യ്ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു. വാ​യ്പ​യെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​വും നി​ഷേ​ധി​ക്കു​ന്നു.

ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​രു​ക​ൾ ഭ​രി​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും വി​വേ​ച​ന ന​യ​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി രാ​ജീ​വ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി ത​ങ്കം തെ​ന്ന​ര​സ്, ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി ശി​വ​ദാ​സ് മീ​ണ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 കോടിയുടെ നഷ്ടം

ഉത്തരകൊറിയയിൽ 99.97% വോട്ടോടെ വിജയിച്ച് കിം ജോങ് ഉൻ; ബാക്കി വോട്ട് ആർക്ക് ?

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; രാജിക്കൊരുങ്ങി അലോഷ‍്യസ് സേവ‍്യർ

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 4000ത്തോളം രൂപ