ഡെങ്കിപ്പനി മരണത്തിൽ എറണാകുളം മുന്നിൽ

 
Kerala

ഡെങ്കിപ്പനി മരണത്തിൽ എറണാകുളം മുന്നിൽ; ജനങ്ങൾ ഭീതിയിൽ

കൃത്യമായ ഇടപെടൽ വേണമെന്ന് പ്രതിപക്ഷം

Jisha P.O.

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം എറണാകുളം ജില്ലയിൽ കൂടുന്നു. 427 മരണങ്ങളിൽ 85 മരണങ്ങളും എറണാകുളം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ജില്ല മുന്നിലാണ്. 2020ൽ ഡെങ്കിപ്പനി മരണം മൂന്ന് എണ്ണം റിപ്പോർട്ട് ചെ്യപ്പോൾ 2025ൽ ഇരട്ടിയായതായാണ് വിവരം.

ഓരോ വർഷവും ഇരട്ടി മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനിക്കെതിരെ സർക്കാർതലത്തിൽ മുൻകരുതൽ എടുക്കാത്തതാണ് പനി ബാധിതരുടെ എണ്ണം കൂടാൻ കാരണം.

പലയിടത്തും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. അതിനാൽ തന്നെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്‍റെ കൈവശം ഇല്ലായെന്ന് തന്നെവേണം പറയാൻ. വൃത്തിഹീനമായ പരിസരമാണ് അസുഖം വരുത്തുന്ന കൊതുകുകളെ സൃഷ്ടിക്കാൻ കാരണം.

എറണാകുളം ജില്ലയിലെ കളമശേരി ഭാഗത്താണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കി പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ സർക്കാർ തലത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിൽ കാര്യമായി വിജയിച്ചില്ലെന്നാണ് വിവരം.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു