എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി ഡിജിപി  
Kerala

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി ഡിജിപി

പ്രത‍്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാനികില്ലെന്ന് ഡിജിപി ശുപാർശയിൽ വ‍്യക്തമാക്കിയിരുന്നു

Aswin AM

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാർശ നൽകി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ബന്ധുകളുടെ പേരിലുള്ള അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിർമ്മാണം തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി.

സാമ്പത്തിക ആരോപണങ്ങൾ ആയതിനാൽ പ്രത‍്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാനികില്ലെന്ന് ഡിജിപി ശുപാർശയിൽ വ‍്യക്തമാക്കിയിരുന്നു. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും.

കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഡിഐജി തോംസൺ തോമസ് പി.വി. അൻ‌വറിന്‍റെ മൊഴി രേഖപെടുത്തിയിരുന്നു. മൊഴി പരിശോധിച്ച ശേഷമാണ് വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഡിജിപി മുഖ‍്യമന്ത്രിക്ക് കത്തു നൽകിയത്. അന്വേഷണം പ്രഖ‍്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടായിരിക്കും കേസ് അന്വേഷിക്കുക.

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

ബാങ്ക് സമരം പിൻവലിച്ചു; സേവനങ്ങൾ സാധാരണ നിലയിൽ

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം