യോഗേഷ് ഗുപ്ത
തിരുവനന്തപുരം: സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് ഡയറക്റ്റർ സ്ഥാനത്ത് നിന്നു ഡിജിപി യോഗേഷ് ഗുപ്തയെ മാറ്റി സർക്കാർ ഉത്തരവിറക്കി. റോഡ് സുരക്ഷാ കമ്മിഷണറായാണ് യോഗേഷ് ഗുപ്തയുടെ പുതിയ നിയമനം. നിലവിലുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനാണ് സ്ഥാനം കൈമാറിയത്.
കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന് യോഗേഷ് ഗുപ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നതിനിടെയാണ് സർക്കാരിന്‍റെ ഈ നടപടി.