ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

 
Kerala

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

Jisha P.O.

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുള ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, 3 മാസം വരെ എല്ലാതിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951 ലെ വോട്ടവകാശം ഉയർത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്‍റെ ആവശ്യം.

എന്നാൽ ജയിലിൽ കഴിയുന്നയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും നിലവിൽ ഒരുകേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ