Thomas Isaac file
Kerala

സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

സ്ഥാനാർഥി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് ആണ് പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയത്

പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടറുടെ താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് ഭരണാധികാരി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറി.

സ്ഥാനാർഥി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് ആണ് പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. സ്ഥാനാർത്ഥി സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്