രാജീവ് ചന്ദ്രശേഖർ 
Kerala

പി.പി. ദിവ‍്യയെ പ്രോസിക്യൂട്ട് ചെയ്യണം; രാജീവ് ചന്ദ്രശേഖർ

മാർക്സിസ്റ്റ് ഗുണ്ടയായ ദിവ‍്യയെ പോസിക‍്യൂട്ട് ചെയ്യണമെന്ന് എക്സിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖർ ആവശ‍്യപ്പെട്ടത്.

തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പ്രതിയായ പി.പി. ദിവ‍്യയെ പ്രോസിക‍്യൂട്ട് ചെയ്യണമെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ നടത്തിയ മാർക്സിസ്റ്റ് ഗുണ്ടയായ ദിവ‍്യയെ പോസിക‍്യൂട്ട് ചെയ്യണമെന്ന് എക്സിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖർ ആവശ‍്യപ്പെട്ടത്.

'തങ്ങൾ നിയമത്തിന് അതീതരാണെന്നും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന കേരള കമ്മ‍്യൂണിസ്റ്റുകാരുടെ ഈ ധാരണ മാറണം. നിയമത്തിന്‍റെ പൂർണ്ണവും അവ്യക്തവുമായ പ്രയോഗത്തിലൂടെ അത് മാറ്റാൻ കഴിയും. അഭിമാനിയായ കഠിനാധ്വാനി നവീൻബാബുവിനെ അപമാനിക്കുകയും വേട്ടയാടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു. അവന്‍റെ കുടുംബം എന്നന്നേക്കുമായി തകർന്നു ആ കഷ്ടപ്പാടുകൾക്കും വേദനകൾക്കും നീതി ലഭിക്കണം'. രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്