Kerala

ഡോ​ക്റ്റ​ര്‍മാ​രുടെ സ​മ​രം പി​ന്‍വ​ലി​ച്ചു; വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

ആവശ്യമായ ഭേദഗതി വരുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ യു​വ വ​നി​താ ഡോ​ക്റ്റ​ര്‍ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് സ​ര്‍ക്കാ​ര്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ ന​ട​ത്തി​വ​ന്ന സ​മ​രം പി​ന്‍വ​ലി​ച്ചു. നാളെ മു​ത​ല്‍ ഡോ​ക്റ്റ​ര്‍മാ​ര്‍ ഡ്യൂ​ട്ടി​യ്ക്ക് ക​യ​റു​മെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​ഒ​എ) അ​റി​യി​ച്ചു.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു. എന്നാൽ തീരുമാനങ്ങൾ നടപ്പാക്കും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും ഇതിന്‍റെ കരട് തയാറാക്കുക. കരട് ഓർഡിനൻസ് നിയമ വകുപ്പും ആരോഗ്യ വകുപ്പും പരിശോധിച്ച ശേഷമായിരിക്കും അന്തിമ രൂപം നൽകുക.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ