മുന്നാറില്‍ 20ഓളം പേരെ കടിച്ച നായ ചത്ത നിലയില്‍
representative image
ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചരിൾ ഉൾപ്പടെ ഇരുപതോളം പേരെ ആക്രമിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പ്രദേശവാസികളുമുൾപ്പടെയുള്ളവർക്ക് നായയുടെ കടിയേറ്റത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ മാത്രം 12 ഓളം പേർ ചികിത്സ തേടിയിരുന്നു. ഇവരുടെ കൈകാലുകൾക്കാണ് കടിയേറ്റത്.
എല്ലാവരെയും ആക്രമിച്ചത് ഒരേ നായ ആണെന്നാണ് വിവരം. ഇക്കാരണത്താൽ, നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുമെന്നും പേവിഷബാധയുണ്ടോയെന്ന് പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.