ഡോ. വന്ദന കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച

 
Kerala

ഡോ. വന്ദന കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ

Jisha P.O.

കൊല്ലം: ഡോ. വന്ദന കൊലക്കേസിൽ ശനിയാഴ്ച വിധി പറയം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയുടെ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. വാദത്തിനിടെ വന്ദനയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായവും കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്തത്.നടന്നത് ക്രൂരമായ കൊലപാതകമാണ്. ശരീരത്തിൽ 23 കുത്തുകളാണ് ഉണ്ടായിരുന്നത്. ആരോഗ്യപ്രവർത്തകയ്ക്ക് നേരേ ഉണ്ടായ ക്രൂരമായ കൊലപാതകമാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയാകുന്നത് വരെ വന്ദനയുടെ മാതാപിതാക്കൾ കോടതി മുറിയിലുണ്ടായിരുന്നു.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി