'രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ല'; പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

 
Kerala

'രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ല'; പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

ഭരണഘടനയുടെ ആമുഖം ഉ‍യർത്തി പിടിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്

തിരുവനന്തപുരം: രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ. ഭരണഘടനയുടെ ആമുഖം ഉ‍യർത്തി പിടിച്ചുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രകടനം നടത്തിയത്. രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ലെന്ന പോസ്റ്ററുകളും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രദർശിപ്പിച്ചു.

വ‍്യാഴാഴ്ച രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് ഗവർണക്കെതിരേ ഡിവൈഎഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.

സ്കൗട്സ് ആൻഡ് ഗൈഡ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി, കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ വച്ചതിൽ പ്രതിഷേധിച്ച് വിദ‍്യാർഥികൾക്ക് ആശംസ മാത്രം നൽകി ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാൽ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും വിദ‍്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകിയെന്നും രാജ്ഭവൻ പിന്നീട് പ്രതികരിച്ചിരുന്നു.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video