A Umesh

 
Kerala

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ആരോപണ വിധേയനായ ഡിവൈഎസ്പി അവധിയിൽ പ്രവേശിച്ചു

ഡിവൈഎസ്പിക്കെതിരായ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തു വന്നിരുന്നു

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ. ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. വടകര ഡിവൈഎസ്പി ആണ് ഉമേഷ്.

ഡിവൈഎസ്പിക്കെതിരായ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തു വന്നിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്ക് പകരം ചുമതല നൽകി.

സിഐ ബിനു ജോസഫിന്‍റെ ആത്മഹത്യ കുറിപ്പിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്ന റിപ്പോർട്ടിലെ കണ്ടെത്തൽ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ലൈംഗിക പീഡന ആരോപണത്തിൽ ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ടിൽ നിർദേശം നൽ‌കുന്നു.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി