ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ

 
Kerala

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ

ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്.

Aswin AM

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീട് അടക്കം 12 ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ 6 പേർ കൂടി അറസ്റ്റിൽ. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 25 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. വൈദ‍്യപരിശോധനയ്ക്കു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. അതേസമയം, ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ‍്യാപേക്ഷയിൽ ശനിയാഴ്ച തിരുവനന്തപുരം ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും.

''രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തു, മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട്''; പ്രതികരിച്ച് രാഹുൽ ഗാന്ധി

അർദ്ധരാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ

വറുത്ത മീനിൽ ഉപ്പു കുറഞ്ഞു ; അങ്കമാലിയിൽ പാചകക്കാരനെ വെട്ടി പരുക്കേൽപ്പിച്ച് ഉടമ

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; തുടര്‍ച്ചയായ പത്താം ദിവസവും വ്യോമാക്രമണം നടത്തി അമെരിക്ക

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; അനുമതി നൽകി ഡൽഹി ഹൈക്കോടതി