ഇ.ഡി. പ്രസാദ്, മനു നമ്പൂതിരി
പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെയും മാളികപ്പുറം മേൽശാന്തിയായി കൊല്ലം സ്വദേശി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. 14 പേരുടെ അവസാന ഘട്ട പട്ടികയിൽ നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
എട്ടാം നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ കശ‍്യപ് വർമയാണ് ശനിയാഴ്ച രാവിലെയോടെ നറുക്കെടുത്തത്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇ.ഡി. പ്രസാദ്.