.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പണി പുരോഗമിക്കുന്ന എൻഎച്ച് 66 
Kerala

ഇടപ്പള്ളി - കഴക്കൂട്ടം 3 മണിക്കൂർ: ആറുവരിപ്പാത 2 വർഷത്തിനുള്ളിൽ

സിഗ്നലും ജങ്ഷനുകളും ഉണ്ടാകില്ല എന്നതാണ് ഈ റോഡിന്‍റെ പ്രധാന സവിശേഷത

MV Desk

കൊച്ചി: ദേശീയപാത 66 നിർമാണം 2025ൽ പൂർത്തിയാകുന്നതോടെ ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്ക് മൂന്നു മണിക്കൂർ കൊണ്ട് എത്താനാകും. ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്കുള്ള ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കാസർഗോട് - തിരുവനന്തപുരം പാതയിൽ എൻഎച്ച് 66 നിർമാണം 2025ൽ തന്നെ പൂർത്തിയാകുo.

നിലവിൽ സംസ്ഥാനത്ത് ദേശീയപാത നിർമാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഇടപ്പള്ളി കഴക്കൂട്ടം പാതയിൽ സിഗ്നലും ജങ്ഷനുകളും ഉണ്ടാകില്ല എന്നതാണ് ഈ റോഡിന്‍റെ പ്രധാന സവിശേഷത. ഇടപ്പള്ളി കഴിഞ്ഞാൽ ആക്കുളം മുക്കോലയ്ക്കൽ ജങ്ഷനിൽ മാത്രമാണ് സിഗ്നൽ ഉണ്ടാവുക. 80 - 120 കിലോമീറ്റർ വരെയാകും ഈ പാതയിലെ ശരാശരി വേഗം.

ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്. ആറുവരിപ്പാതയുടെ ഓരോ വശത്തും 11.5 മീറ്റർ വീതിയിൽ മൂന്ന് വരിയിലായാണ് റോഡ് ഉണ്ടാവുക.

ഹൈവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി നേരത്തെ പൂർണമായിട്ടുണ്ട്. തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇനി കെട്ടിടം പൊളിച്ചുനീക്കാനുള്ളത്.

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

വ‍്യാജ ആധാർ കാർഡ് ആരോപണം; കെ.സി. വേണുഗോപാലിന് സിപിഎമ്മിന്‍റെ വക്കീൽ നോട്ടീസ്

പെരുമാറ്റ ചട്ടം ലംഘിച്ചു; സ്പീക്കർ എ.എൻ. ഷംസീറിനെതിരേ പരാതി നൽകി ഷിബു ബേബി ജോൺ

"ലൗ ജിഹാജിനോട് കണ്ണടയ്ക്കുന്ന സർക്കാർ, ഡിജിപി പോലും കൂടെ നിന്നില്ല"; മോദിയെപ്പോലൊരു മുഖ്യമന്ത്രി വേണമെന്ന് ശ്രീലേഖ

പ്രസംഗത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു