കണ്ണൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഗ്രഹനാഥൻ മരിച്ചു
കണ്ണൂർ: ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു. കണ്ണൂർ കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്.
പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റുണ്ടായതിനെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡിൽ കൂറ്റൻ മരം പൊട്ടി വീണ് ഗതാഗതവും തടസപ്പെട്ട നിലയിലാണ്.