സുരേഷ് ഗോപി

 

file image

Kerala

വോട്ടർ പട്ടിക ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ: സുരേഷ് ഗോപി

ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വോട്ടർ പട്ടിക ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുരേഷ് ഗോപി പറഞ്ഞു.

താൻ മന്ത്രിയെന്ന ഉത്തരവാദിത്വം കാണിച്ചുവെന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും അല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോൾ അവിടെ ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു