സാജു കെ. എബ്രഹാം.

 
Kerala

''വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ മാത്രം പ്രതി'': നിലമ്പൂർ ഡിവൈഎസ്പി

വിനീഷ് എന്നയാളാണ് അറസ്റ്റിലായതെന്ന് ഡിവൈഎസ്പി വ‍്യക്തമാക്കി

Aswin AM

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ‍്യാർഥി മരിച്ച സംഭവത്തിൽ നിലവിൽ ഒരാൾ മാത്രം പ്രതിയെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ. എബ്രഹാം.

വിനീഷ് എന്നയാളാണ് അറസ്റ്റിലായതെന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും അദ്ദേഹം വ‍്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര‍്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാളുടെ സുഹൃത്തുകൾ ഉൾപ്പെടെയുള്ളവരെ ചോദ‍്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''അനധികൃതമായി വൈദ‍്യുതി കെണിയൊരുക്കിയതായി പ്രതി കുറ്റസമ്മതം നടത്തി. മനപൂർവമല്ലാത്ത നരഹത‍്യക്ക് പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. വൈദ‍്യുതി വകുപ്പിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി നടപടിയെടുക്കുന്ന കാര‍്യം ആലോചിക്കും.'' ഡിവൈഎസ്പി കൂട്ടിച്ചേർത്തു.

ഡൽഹി സ്ഫോടനക്കേസ്: ഹമാസ് മാതൃ‌കയിൽ ഡ്രോൺ ആക്രമണം നടത്താനും ഗൂഢാലോചന

വോട്ടർപട്ടികയിൽ പേരില്ല; സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം

തൊഴിലാളിയെ തല്ലിച്ചതച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, തുക എസ്ഐ നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ