ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചു
file image
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി ചിന്നക്കനാലാണ് കാട്ടാന ആക്രമണത്തിൽ തൊഴിലാളി കൊലപ്പെട്ടത്. പന്നിയാർ സ്വദേശി ജോസഫ് വെലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിക്കെത്തിയ ജോസഫിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച 11.40 ഓടെയായിരുന്നു സംഭവം.
പിന്നാലെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. ഇവിടെ എട്ടോളം കാട്ടാനകളുണ്ടെന്നും പരാതിപ്പെട്ടിട്ടും വനം വകുപ്പ് നടപടികൾ സ്വീകരിച്ചില്ലെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.