Kerala

നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം

രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് ആനകളാണ് ഉള്ളത്

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരായ രതീഷ് കുന്നത്ത് പ്രസാദ്, മറ്റൊരു ബൈക്കിൽ സഞ്ചരിച്ച ശിവദാസ്, വിനീഷ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി ചുരം പാതയിലെ കാട്ടനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് ആനകളാണ് ഉള്ളത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ