കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം: മരിച്ച ലീലയുടെ സ്വർണ മാലയും കമ്മലുകളും കാണാനില്ലെന്ന് കുടുംബം 
Kerala

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം: മരിച്ച ലീലയുടെ സ്വർണ മാലയും കമ്മലുകളും കാണാനില്ലെന്ന് കുടുംബം

നാല് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും ലീലയുടെ സഹോദരൻ ശിവദാസൻ വ‍്യക്തമാക്കി

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണ്മാനില്ലെന്ന് കുടുംബം. മൃതദേഹത്തിൽ നിന്നും കിട്ടിയത് സ്വർണാഭരണങ്ങൾ മാത്രമാണെന്നും ലീല ധരിച്ചിരുന്ന സ്വർണ മാലയും കമ്മലുകളും കാണ്മാനില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. നാല് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും ലീലയുടെ സഹോദരൻ ശിവദാസൻ വ‍്യക്തമാക്കി.

കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. കുറുവങ്ങാടി സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു