കാവിലക്കാട് പൂരത്തിനിടെ ആന ഇടഞ്ഞു; 4 യുവാക്കൾക്ക് പരുക്ക് file image
Kerala

കാവിലക്കാട് പൂരത്തിനിടെ ആന ഇടഞ്ഞു; 4 യുവാക്കൾക്ക് പരുക്ക്

വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം

കുന്നംകുളം: കാവിലക്കാട് പൂരത്തിനിടെ ആന ഇടഞ്ഞു. കൊമ്പൻ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തു നിന്ന് ചാടിയ 4 പേർക്ക് പരുക്കേറ്റു. രാജേഷ് (32), വിപിൻ (26), ഉണ്ണി (31), സുധീഷ് (24) എന്നിവർക്കാണ് പരുക്കേറ്റത്.

വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ് ഇവർക്ക് പരുക്കേറ്റത്.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു