Representative Image 
Kerala

കാർഗോ ഹോളിൽ പുക; കോഴിക്കോട് - ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിങ്

കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ ലാൻഡിങ് കണ്ണൂരിലേക്ക് മാറ്റുകയുമായിരുന്നു

കണ്ണൂർ: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് അടിയന്തര ലാൻഡിങ്.

രാവിലെയാണ് കോഴിക്കോട് നിന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. വിമാനത്തിന്‍റെ കാർഗോ ഹോളിൽ പുക കണുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ ലാൻഡിങ് കണ്ണൂരിലേക്ക് മാറ്റുകയുമായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്തിറക്കിയെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ