.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കണ്ണൂർ: വൈദേകം റിസോർട്ടിൽ (vaidekam resort) എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ കുടുംബത്തിനുള്ള ഓഹരികൾ വിൽക്കാൻ തീരുമാനം. ഇപിയുടെ ഭാര്യയുടേയും മകന്‍റേയും പേരിലുള്ള ഓഹരികൾ വിൽക്കാൻ തയാറാണെന്ന് കുടുംബം മാനേജ്മെന്‍റിനെ അറിയിച്ചെന്നാണ് വിവരം.
ഇപിയുടെ ഭാര്യ ഇന്ദിരയുടെ പേരിൽ 81.99 ലക്ഷം രൂപയും മകൻ ജെയ്സണിന്‍റെ പേരിൽ 10 ലക്ഷം രൂപയുമാണ് റിസോർട്ട് (vaidekam resort) ഓഹരിയായി ഉള്ളത്. ഇന്ദിരയായിരുന്നു റിസോർട്ടിന്‍റെ ചെയർപേഴ്സൺ. റിസോർട്ടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരത്തെ ഉയർന്നിരുന്നു. റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിനു പിന്നാലെയാണ് ഓഹരി വിൽപ്പനയിലേക്ക് ഇപിയും കുടുംബവും കടക്കുന്നത്.
ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ നേരത്തെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ആയുർവേദ റിസോർട്ടിലെ ധന സമാഹരണവും വിനിയോഗവും സംബന്ധിച്ച് വിവാദമുയർന്നപ്പോൾ തനിക്ക് ഇതിൽ പങ്കില്ലെന്നും മകനും ഭാര്യക്കുമാണ് ഇതിൽ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച തുക മകൻ വിദേശത്ത് ജോലിചെയ്തുകിട്ടിയ സമ്പാദ്യവും ഭാര്യക്ക് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യവുമാണെന്നായിരുന്നു ഇപിയുടെ വിശദീകരണം.