Kerala

എംജി സർവ്വകലാശാല കലോത്സവം: 14 വർഷത്തിനു ശേഷം കീരിടം ചൂടി മഹാരാജാസ്

സെന്‍റ് തെരേസാസ് കോളെജാണ് രണ്ടാം സ്ഥാനത്ത്

ajeena pa

കോട്ടയം: എംജി സർവ്വകലാശാല കലോത്സവത്തിൽ ഓവറോൾ ചാംപ്യഷിപ്പ് നേടി എറണാകുളം മഹാരാജാസ് കോളെജ്. 129 പോയിന്‍റുമായാണ് മഹാരാജാസ് കീരിടം ചൂടിയത്. സെന്‍റ് തെരേസാസ് കോളെജ് രണ്ടാം സ്ഥാനത്തെത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളെജ്, തേവര സേക്രഡ് ഹാർട്ട് കോളെജ് എന്നിവർ 102 പോയിന്‍റുമായി മൂന്നാം സ്ഥാനം പങ്കിട്ടു.

2010 ൽ കോട്ടയത്തു വച്ചു നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയതിനു ശേഷം കോട്ടയത്തു വച്ചുതന്നെയാണ് മഹാരാജാസ് കീരിടം ചൂടുന്നത്. കലോത്സവത്തിന്‍റെ അവസാന ദിനങ്ങളിലാണ് പോയിന്‍റുകൾ നേടി ചാംപ്യൻപട്ടികയിലേക്ക് ഇടംപിടിക്കുന്നത്.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു