എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത നടപടികളാണ് അജിത് കുമാർ സ്വീകരിക്കുന്നതെന്ന് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. സംഭവത്തിൽ എക്സൈസ് മന്ത്രിക്ക് പരാതി നൽകും.
അകാരണമായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചതായുമുള്ള ആരോപണം ഉയരുന്നുണ്ട്യ
എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം.ആർ. അജിത് കുമാറിന്‍റെ വിചിത്ര നിർദേശം ചര്‍ച്ചയായതിനു പിന്നാലെയാണ് ഇത്തരമൊരു ആരോപണം ഉയരുന്നത്. എക്സൈസ് കമ്മിഷണർ എസ്കോർട്ട് സംബന്ധിച്ച് നിർദേശമൊന്നും നൽകിട്ടിലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു.