എം.ബി രാജേഷ് | എം.ആർ. അജിത്കുമാർ
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോവണമെന്ന നിർദേശവുമായി എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ. ബുധനാഴ്ച നടന്ന യോഗത്തിൽ വാക്കാലായിരുന്നു കമ്മിഷണറുടെ നിർദേശം.
സംഭവം വിവാദമായതോടെ മന്ത്രി പ്രതികരണവുമായി എത്തി. താൻ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. ഇത്തരമൊരു നിർദേശം നൽകിയാതായി അറിയില്ലെന്നും നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഗൗരവകരമാ.യി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.