കണ്ണൂരിൽ സ്കൂൾ വരാന്തയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വൺ വിദ്യാർഥിക്ക് പരുക്ക് 
Kerala

കണ്ണൂരിൽ സ്കൂൾ വരാന്തയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വൺ വിദ്യാർഥിക്ക് പരുക്ക്

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കാലിന് ചെറിയതോതില്‍ പരുക്കേറ്റു

കണ്ണൂര്‍: കണ്ണൂരിൽ സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് അപകടം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കാലിന് ചെറിയതോതില്‍ പരുക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

സ്ഫോടക വസ്തുക്കൾ കാട്ടുപന്നിയെ പിടികൂടുന്നതിനായി വച്ചതായിരുന്നു. ഇത് തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ടിട്ടതാവാമെന്നാണ് നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്