Milma milk 
Kerala

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് യൂട്യൂബർ; നിയമനടപടിക്കൊരുങ്ങി മില്‍മ

വസ്തുത ഇതായിരിക്കെ ഉപഭോക്താക്കള്‍ വ്യാജപ്രചാരണത്തില്‍ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

MV Desk

തിരുവനന്തപുരം: മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ അവകാശവാദം വിഡ്ഢിത്തത്തില്‍ നിന്ന് ഉറവെടുത്തതാണെന്നു മില്‍മ . മില്‍മ പാലിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ യൂട്യൂബര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നും മാനെജ്മെന്‍റ് അറിയിച്ചു.

മില്‍മ പാലില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ ബാലിശമായ പരീക്ഷണമാണ് യൂട്യൂബര്‍ നടത്തിയത്. 10 മിനിറ്റുള്ള വിഡിയൊയില്‍ മില്‍മയും മറ്റ് 2 കമ്പനികളുടെ പാലുമാണ് ഇയാള്‍ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികള്‍ വഴി ഉപഭോക്താക്കളുടെ ഇടയില്‍ പരിഭ്രാന്തി പരത്താനും അതു വഴി മില്‍മയുടെ സത്പേര് കളങ്കപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ് മണി കുറ്റപ്പെടുത്തി.

നിരവധി പരീക്ഷണ പരമ്പരകള്‍ക്ക് ശേഷമാണ് മില്‍മയുടെ പാലടക്കമുള്ള ഓരോ ഉത്പന്നങ്ങളും വിപണിയിലിറക്കുന്നത്. ദേശീയതലത്തില്‍ നടത്തിയ എംബിആര്‍ടി എന്ന ശാസ്ത്രീയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത് മില്‍മ മലബാര്‍ മേഖലയില്‍ നിന്നുള്ള പാലാണ്. വസ്തുത ഇതായിരിക്കെ ഉപഭോക്താക്കള്‍ വ്യാജപ്രചാരണത്തില്‍ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യൂറിയ കലര്‍ന്ന പാലിന് ഗാഢമായ മഞ്ഞനിറമുണ്ടാകും. ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇത് കണ്ടെത്താനാകില്ലെന്ന് മില്‍മയുടെ ഗുണമേന്‍മാ -മാര്‍ക്കറ്റിങ് വിഭാഗം മാനേജര്‍ വി.എസ് മുരുകന്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളുള്ള ലാബോറട്ടറിയില്‍ പാരാ-ഡീ മീതൈല്‍ അമിനോ ബെന്‍സാല്‍ ഡിഹൈഡ് എന്ന വസ്തു ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. പശുവിന്‍റെ തീറ്റയിലൂടെ 0.02 ശതമാനം യൂറിയ പാലില്‍ സ്വാഭാവികമായി കാണപ്പെടും. ഇതു പ്രകൃത്യാ ഉള്ളതാണെന്നും ആരോഗ്യത്തിന് ഹാനികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

സ്കോച്ചും വിസ്കിയും കുടിച്ച് കിറുങ്ങി 'റക്കൂൺ'; ഉറങ്ങിയത് മണിക്കൂറുകൾ

മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി; സിദ്ധരാമയ്യ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ

സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം