തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ‍്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തുക്കളെ പ്രതി ചേർത്തു. റൂബിൻ ബാബു, അശ്വന്ത്, ജിഷ്ണു, ചാർലി, ഡാനിയൽ എന്നീ നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.
വ‍്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പ്രതി ചേർത്തത്. തിരിച്ചറിയൽ കാർഡ് വിതരണത്തിനു വേണ്ടി വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.