തൃശൂർ: ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ, മക്കളായ സറ (10), ഫുവാന (12), ഹയാൻ (12) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
അമ്മ റെയ്ഹാനയെ നാട്ടുക്കാർ ചേർന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. മറ്റുള്ളവർക്കായി ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.