എറണാകുളത്ത് 25 ലക്ഷം കടന്ന് ഫാൻസി നമ്പർ ലേലം

 

representative image

Kerala

എറണാകുളത്ത് 25 ലക്ഷം കടന്ന് ഫാൻസി നമ്പർ ലേലം

KL 07 DH 7000 എന്ന ഫാൻസി നമ്പർ 25,02,000 രൂപയ്ക്കാണ് ലേലത്തിന് പോയത്

Namitha Mohanan

ആലുവ: എറണാകുളത്ത് നടന്ന ഫാൻസി നമ്പറിന്‍റെ ലേലം ശ്രദ്ധേയമായി. KL 07 DH 7000 എന്ന ഫാൻസി നമ്പർ 25,02,000 രൂപയ്ക്കാണ് ലേലത്തിന് പോയത്. എറണാകുളം സ്വദേശിയായ വ്യവസായിയാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചതെന്നാണ് വിവരം. ഈ നമ്പറിനായി നാലു പേരാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്.

ഇതിനുമുമ്പ് KL 07 DG 0007 എന്ന നമ്പർ 55,99,000 രൂപയ്ക്കാണ് ലേലത്തിൽ പോയിരുന്നത്. ഫാൻസി നമ്പറുകൾ ഓൺലൈൻ ലേലം ആരംഭിച്ചതോടെ സർക്കാരിന്‍റെ വരുമാനം 5 ഇരട്ടിയോളം കൂടിയതായാണ് വിവരം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലേലം തുക ലഭിക്കുന്നത് എറണാകുളം രജിസ്ട്രേഷന് വേണ്ടിയാണ്, രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കോഴിക്കോടും, തൃശൂരുമാണ്.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു