നാരായണൻ
ബോവിക്കാനം: കാസർഗോഡ് പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിനു പിന്നാലെ വിഷമം താങ്ങാനാവാതെ കർഷകൻ ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിൽ നാരായണൻ (80) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച രാവിലെ നാരായണനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. അറിയപ്പെടുന്ന നെല്ല്, കവുങ്ങ്, ക്ഷീര കർഷകനായിരുന്നു.
ഡിസംബർ 31-ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്‍റെ വയസുള്ള പശുവിനെ കടിച്ചിരുന്നു. പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തി. കുത്തിവെപ്പ് എടുത്തിരുന്നുവെങ്കിലും ജനുവരി 18-ന് പശു ചത്തു. ഇതേ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നാലെന്നാണ് വിവരം.