തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. File
Kerala

തിരുവനന്തപുരം വിമാനത്താവളത്തിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ

ഇ-ഗേറ്റ്‌ സൗകര്യം ഇപ്പോൾ കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ ലഭ്യമാണ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം' (എഫ്ടിഐ- ടിടിപി) വ്യാഴാഴ്ച മുതൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ രാവിലെ 11.30ന് ഉദ്ഘാടനം വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെർമിനൽ 2ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയൊ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം.

ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കാനാണ് എഫ്ടിഐ- ടിടിപിആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡേറ്റ ഫീൽഡുകൾ അനുസരിച്ചുള്ള വിവരങ്ങൾക്കു പുറമേ ബയോമെട്രിക്സും (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതുണ്ട്.

ആവശ്യമായ പരിശോധനകളും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്‍റ് നടത്തുക. എഫ്‌ടിഐ- ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌ സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽ ലഭ്യമാണ്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്