കേരളത്തിൽ അതിതീവ്ര മഴമുന്നറിയിപ്പ്; റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ 
Kerala

കേരളത്തിൽ അതിതീവ്ര മഴമുന്നറിയിപ്പ്; 5 ജില്ലകളിൽ റെഡ് അലർട്ട്

ചൊവ്വാഴ്ച തൃശൂര്‍ മുതല്‍ കാസർഗോഡ് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസർഗോഡ് വരെയുള്ള ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Namitha Mohanan

തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു, സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തൃശൂര്‍ മുതല്‍ കാസർഗോഡ് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസർഗോഡ് വരെയുള്ള ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ആരാധന അതിരുവിട്ടു; രാജാസാബിൽ പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതിയുമായി ആരാധകർ, തിയെറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും

റീല്‍സ് ചിത്രീകരണത്തിൽ പിഴവ്; മനംനൊന്ത് യുവാവ് ജീവനൊടുക്കി